കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യുമെന്ന് സൂചന. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടന്‍ ദിലീപിനെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.ദിലീപിനൊപ്പം കാവ്യ മാധവനും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.കേസില്‍ മാഡത്തിന് നിര്‍ണായക പങ്കുള്ളതായി സൂചനയുണ്ടായിരുന്നുവെങ്കിലും ആരാണെന്ന് പിടികിട്ടിയിരുന്നില്ല. പള്‍സര്‍ സുനിയുടെ മൊഴിയിലും കേസുമായി അടുത്ത ബന്ധമുള്ള ഒരു മാഡത്തിന്‍റെ പങ്കിനെപ്പറ്റി പറയുന്നുണ്ട്. എന്നാല്‍ ഈ മാഡം ആരെന്ന് ഇതുവരെ അന്വേഷണ സംഘത്തിന് പിടികിട്ടിയിട്ടില്ല.അതേസമയം, വധ ഗൂഢാലോചന കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജിയില്‍ ഹൈകോടതി ഇന്നും വാദം കേള്‍ക്കും. ഇന്നലെ ദിലീപിന്‍റെ അഭിഭാഷകന്‍റെ വാദം പൂര്‍ത്തിയായിരുന്നില്ല. ഉച്ചക്ക് 1.45 ന് ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ സിംഗിള്‍ ബഞ്ചാണ് വാദം കേള്‍ക്കുന്നത്. ദിലീപിന്‍റെ അടുത്ത സുഹൃത്തായ വി.ഐ.പി ശരത്തിനെ ഇന്നും ക്രൈബ്രാഞ്ച് ചോദ്യം ചെയ്യും.