തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ നാലുവര്‍ഷ ബിരുദ കോഴ്സുകള്‍ തുടങ്ങുന്നത് സംബന്ധിച്ച നിയമാവലി അംഗീകരിക്കുന്നത് അടുത്ത സെനറ്റ് യോഗം പരിഗണിക്കും.നാലുവര്‍ഷ ബിരുദ പ്രോഗ്രാമിന്റെ നിയമാവലി അടുത്ത സെനറ്റ് യോഗത്തില്‍ അംഗീകരിച്ചതിനു ശേഷം മാത്രമേ നടപ്പാക്കാവൂ എന്ന് ഡോ. റഷീദ് അഹമ്മദ് ആവശ്യപ്പെട്ടു. ഇക്കാര്യം വൈസ് ചാന്‍സലര്‍ അംഗീകരിക്കുകയായിരുന്നു.
അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ച റെഗുലേഷന് സര്‍വകലാശാല ഉത്തരവായി പുറപ്പെടുവിക്കുന്നത് നിയമവിരുദ്ധമാണെന്ന വാദമാണ് സെനറ്റില്‍ ഉയര്‍ന്നത്. ഇതോടെ നാലുവര്‍ഷ ബിരുദം നടപ്പാക്കുന്നത് വൈകുമെന്ന സ്ഥിതിയായി. ജൂണ്‍ 11നാണ് അടുത്ത സെനറ്റ് യോഗം.