കോഴിക്കോട്: 2022 ലെ മികച്ച ടെലിവിഷന്‍ ജനറല്‍ റിപ്പോര്‍ട്ടിംഗിനുള്ള കാലിക്കറ്റ് പ്രസ്ക്ലബിന്‍റെ പി. ഉണ്ണികൃഷ്ണന്‍ അവാര്‍ഡിന്മാതൃഭൂമി ന്യൂസില്‍ ന്യൂസ് എഡിറ്ററായ ഡോ. ജി. പ്രസാദ് കുമാര്‍ അര്‍ഹനായി. പി.ടി.ഐ. ജനറല്‍ മാനേജരായിരുന്ന പി. ഉണ്ണികൃഷ്ണന്‍റെ സ്മരണയ്ക്കായി അദ്ദേഹത്തിന്‍റെ കുടുംബവും കാലിക്കറ്റ് പ്രസ് ക്ലബും ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ്.2022 നവംബര്‍ 14 ന് മാതൃഭൂമി ന്യൂസില്‍ സംപ്രേഷണം ചെയ്ത ‘വെളിച്ചെണ്ണയിലെ വിഷപ്പുക’ എന്ന വാര്‍ത്തക്കാണ് പുരസ്കാരം. ഒക്ടോബറില്‍ കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യുമെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്‍റ് എം. ഫിറോസ്ഖാനും സെക്രട്ടറി പി .എസ്. രാകേഷും വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
