കാര്‍ പിന്തുടര്‍ന്ന് ലക്ഷങ്ങളുടെ കവര്‍ച്ച

Top News

പാലക്കാട്: വല്ലപ്പുഴയില്‍ കാര്‍ പിന്തുടര്‍ന്ന് ലക്ഷങ്ങളുടെ കവര്‍ച്ച. കോയമ്പത്തൂര്‍ സ്വദേശികളാണ് കവര്‍ച്ചയ്ക്കിരയായത്. കാറും കാറില്‍ ഉണ്ടായിരുന്ന 45 ലക്ഷം രൂപയും തട്ടിയെടുത്തു. കോയമ്പത്തൂര്‍ സ്വദേശികള്‍ സഞ്ചരിച്ച മാരുതി വാഗണ്‍ ആര്‍ കാര്‍ ഒരു സംഘം പിന്തുടര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് യാത്രക്കാരെ ബലമായി പുറത്തേക്ക് വലിച്ചിറക്കി. പിന്നീട് പണം അടങ്ങിയ കാറുമായി അക്രമി സംഘം കടന്നുകളഞ്ഞു.സംഭവത്തില്‍ കോയമ്പത്തൂര്‍ സ്വദേശികള്‍ പട്ടാമ്പി പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാര്‍ കണ്ടെത്തുകയായിരുന്നു. ചൂരക്കോട് നിന്നും എട്ട് കിലോമീറ്റര്‍ മാറി പോക്കു പടിയിലാണ് കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിവിധ ഇടങ്ങളില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഈ ദൃശ്യങ്ങളില്‍ ഒരു നീല ഇന്നോവ കാറിലാണ് ആക്രമികള്‍ സഞ്ചരിച്ചതെന്ന് വ്യക്തമായി. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പൊലീസിന്‍റെ അന്വേഷണം. പ്രതികള്‍ സംസ്ഥാനം വിട്ടിരിക്കാമെന്നാണ് പൊലീസ് നിഗമനം. റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആവശ്യത്തിനായിരുന്നു പണം കൊണ്ടുപോയതെന്ന് കോയമ്പത്തൂര്‍ സ്വദേശികള്‍ മൊഴി നല്‍കി.പണത്തിന്‍റെ സ്രോതസിനെ കുറിച്ചും പെലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *