കാര്‍ഗില്‍ വിജയ ദിനം: വീരമൃത്യുവരിച്ച
527 ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പിച്ച് രാഷ്ട്രം

India Latest News

ന്യൂഡെല്‍ഹി: 22ാം കാര്‍ഗില്‍ വിജയ ദിനത്തില്‍ യുദ്ധത്തില്‍ വീരമൃത്യുവരിച്ച 527 ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പിച്ച് രാഷ്ട്രം. വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് ആദരാഞ്ജലി അര്‍പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
അതേസമയം മോശം കാലാവസ്ഥയെ തുടര്‍ന്ന് ഈ വര്‍ഷത്തെ കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദ്രാസിലേക്ക് എത്തിയില്ല.
‘അവരുടെ ത്യാഗങ്ങള്‍ നമ്മള്‍ ഓര്‍ക്കുന്നു. അവരുടെ വീര്യം നമ്മള്‍ ഓര്‍ക്കുന്നു. നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിന് കാര്‍ഗിലില്‍ ജീവന്‍ ത്വജിച്ച എല്ലാവര്‍ക്കും കാര്‍ഗില്‍ വിജയ് ദിനത്തില്‍ ആദരാഞ്ജലി അര്‍പിക്കുന്നു. അവരുടെ ധൈര്യം ഓരോ ദിവസവും നമ്മളെ പ്രചോദിപ്പിക്കുന്നു.’മോദി ട്വീറ്റില്‍ അനുസ്മരിച്ചു.
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബാരാമുല്ല യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പിച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ദ്രാസിലെ കാര്‍ഗില്‍ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പിക്കാതിരുന്നത്. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ലഡാക് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ആര്‍ കെ മാഥൂര്‍, ലഡാക് എം പി ജെ റ്റി നംഗ്യാല്‍ എന്നിവര്‍ ദ്രാസിലെ കാര്‍ഗില്‍ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം അര്‍പിച്ചു.
ഡെല്‍ഹിയിലെ ദേശീയ യുദ്ധ സ്മാരകത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സഹമന്ത്രി അജയ് ഭട്ട്, കരസേന മേധാവി ജനറല്‍ എം എം നരവനെ, വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ബദൂരിയ, നാവിക സേന ഉപമേധാവി വൈസ് അഡ്മിറല്‍ ജി അശോക് കുമാര്‍, സി ഐ എസ് സി വൈസ് അഡ്മിറല്‍ അതുല്‍ ജെയ്ന്‍ എന്നിവരും സ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.കാര്‍ഗിലില്‍ മൂന്നുമാസം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് പാകിസ്ഥാന് മേല്‍ ഇന്‍ഡ്യ വിജയക്കൊടി നാട്ടിയത്. ധൈര്യം കവചമാക്കി പോരാട്ടവീര്യം കൈമുതലാക്കി ഇന്‍ഡ്യന്‍ സൈനികര്‍ പോരാടി നേടിയ സമാനതകള്‍ ഇല്ലാത്ത വിജയത്തിന്‍റെ കഥയാണ് കാര്‍ഗിലിലേത്.
കാര്‍ഗിലെ മലമുകളില്‍ അപരിചിതരമായ ആളുകളെ ഹിമാലയത്തിലെ ആട്ടിടയന്മാര്‍ കണ്ടതോടെയാണ് പാക് ചതി പുറത്തായത്. നിയന്ത്രണ രേഖ മറികടന്ന് കിലോമീറ്ററുകള്‍ ശത്രു കൈവശപെടുത്തി. ആട്ടിടയന്മാര്‍ അത് ഇന്‍ഡ്യന്‍ സൈന്യത്തെ അറിയിച്ചു. തെരിച്ചിലിന് പോയ 56 ബ്രിഗേഡിലെ സൈനികര്‍ തിരിച്ചെത്തിയത് രക്തത്തില്‍ കുളിച്ച്. രണ്ടാം തിരച്ചില്‍ സംഘത്തിലെ നിരവധിപേര്‍ മരിച്ചു. നിരീക്ഷണ പറക്കല്‍ നടത്തിയ യുദ്ധവിമാനങ്ങള്‍ പാക് സേന വെടിവെച്ചിട്ടു. അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യമെന്ന് സൈന്യം തിരിച്ചറിഞ്ഞു. പിന്നാലെ ‘ഓപെറേഷന്‍ വിജയ്’ എന്ന് പേരിട്ട് സൈനിക നടപടി.

Leave a Reply

Your email address will not be published. Required fields are marked *