കാര്യവട്ടം ടിക്കറ്റ് വിവാദം; ബി.സി.സി.ഐ വിശദീകരണം തേടി

Top News

തിരുവനന്തപുരം: കാര്യവട്ടം ഏകദിന ക്രിക്കറ്റ് മത്സരത്തിന്‍റെ ടിക്കറ്റ് വിവാദത്തില്‍ ബി.സി.സി.ഐ വിശദീകരണം തേടി.മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷനോട് ബി.സി.സി.ഐ വിശദീകരണം തേടിയത്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് അനാവശ്യ ചര്‍ച്ചകളാണെന്ന് വിവാദത്തില്‍ കെ.സി.എ മറുപടി നല്‍കി.കാര്യവട്ടത്ത് ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റ് മത്സരത്തിലെ ടിക്കറ്റ് നിരക്ക് വര്‍ധനയെച്ചൊല്ലിയാണ് വിവാദം ഉയര്‍ന്നത്. പട്ടിണികിടക്കുന്നവര്‍ കളി കാണാന്‍ പോകേണ്ടെന്നായിരുന്നു വിനോദ നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമാക്കി ഉയര്‍ത്തിയതിനെ കായികമന്ത്രി വി.അബ്ദുറഹ്മാന്‍ ന്യായീകരിച്ചത്. കഴിഞ്ഞതവണ കുറഞ്ഞ നികുതിയായിട്ടും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കി കാണികള്‍ക്ക് ഗുണം കിട്ടാതെ ബി.സി.സിഐയും കെ.സി.എയുമാണ് നേട്ടം കൊയ്തതെന്നും കായികമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് പറഞ്ഞ് മന്ത്രി രംഗത്തെത്തി. വിവാദം എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ക്രിക്കറ്റ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് സാധാരണക്കാരന് താങ്ങാവുന്നതല്ല. സാധാരണക്കാര്‍ കളി കാണേണ്ടെന്നാകും അസോസിയേഷന്‍ ഉദ്ദേശിക്കുന്നത്. 50 ശതമാനമുള്ള നികുതി കേരളത്തില്‍ 12 ശതമാനം മാത്രമാണ് ഈടാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *