കാര്യവട്ടം ക്യാമ്പസില്‍ പഴയ ടാങ്കിനുള്ളില്‍ മനുഷ്യന്‍റെ അസ്ഥികൂടം

Top News

തിരുവനന്തപുരം: കേരള യൂനിവേഴ്സിറ്റിയുടെ തിരുവനന്തപുരത്തെ കാര്യവട്ടം ക്യാമ്പസിനുള്ളില്‍ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. കാര്യവട്ടം ക്യാമ്പസിന്‍റെ ബോട്ടണി ഡിപ്പാര്‍ട്ട്മെന്‍റിനോട് ചേര്‍ന്ന വാട്ടര്‍ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
ക്യാമ്പസിലെ ജീവനക്കാരനാണ് ആദ്യം അസ്ഥികൂടം കണ്ടത്.കഴക്കൂട്ടം പോലീസും ഫയര്‍ഫോഴ്സും ഫോറന്‍സിക് വിദ്ഗധരും സ്ഥലത്തെത്തി പരിശോധന നടത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്ന ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്. വാട്ടര്‍ ടാങ്കിന്‍റെ മാനുവല്‍ ഹോളിലൂടെയാണ് 15 അടി താഴ്ചയില്‍ അസ്ഥികൂടം കണ്ടെത്തിയത്. കൂടുതല്‍ പരിശോധനയ്ക്കായി അസ്ഥികൂടം സ്ഥലത്തുനിന്നും മാറ്റും. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *