കാര്‍ത്തി ചിദംബരത്തിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Top News

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോണ്‍ഗ്രസ് എം.പി കാര്‍ത്തി ചിദംബരത്തിന്‍റെ 11.04 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് നടപടി.
കൂര്‍ഗിലേത് ഉള്‍പ്പെടെ നാല് സ്വത്തുക്കളാണ് കണ്ടുകെട്ടിയതെന്ന് ഇ.ഡി പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി തമിഴ്നാട്ടിലെ ശിവഗംഗ ലോക്സഭാ സീറ്റില്‍നിന്നുള്ള എം.പിയാണ്. ഐ.എന്‍.എക്സ് കേസില്‍ സി.ബി.ഐയും ഇ.ഡിയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
2007ല്‍ ഒന്നാം യു.പി.എ സര്‍ക്കാറിന്‍റെ കാലത്ത് ധനമന്ത്രിയായിരുന്ന പി. ചിദംബരം വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് ചട്ടം ലംഘിച്ച് മാധ്യമപ്രവര്‍ത്തകനായ പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള ഐ.എന്‍.എക്സ് മീഡിയ സ്ഥാപനത്തിന് അനുമതി നല്‍കിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *