കായിക മന്ത്രിയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ്

Top News

ജാര്‍ഖണ്ഡ് : ദേശീയ ഗെയിംസ് അഴിമതി കേസുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് കായിക മന്ത്രി ബന്ധു ടിര്‍കിയുടെ വീട് ഉള്‍പ്പടെ 16 ഇടങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തി.2011ല്‍ റാഞ്ചിയില്‍ നടന്ന 34ാം ദേശീയ ഗെയിംസിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങിയതില്‍ കോടികളുടെ ക്രമക്കേടുകള്‍ നടത്തി എന്നാണ് ആരോപണം.
ഈ സംഭവത്തില്‍ സംസ്ഥാന അഴിമതി വിരുദ്ധ ബ്രാഞ്ച് കേസ് എടുത്ത് പിന്നീട് സി.ബി.ഐക്ക് കൈമാറുകയുമായിരുന്നു.
ടിര്‍ക്കിയെ കൂടാതെ ദേശീയ ഗെയിംസിന്‍റെ സംഘാടക സമിതി അംഗമായിരുന്ന എ.ആര്‍ ആനന്ദ്, ജാര്‍ഖണ്ഡ് സ്പോര്‍ട്സ് ഡയറക്ടറായിരുന്ന പി.സി മിശ്ര, ദേശീയ ഗെയിംസ് ഓര്‍ഗനൈസിങ് സെക്രട്ടറി എച്ച്.എം. ഹാഷ്മി എന്നിവരുടെ സ്ഥലങ്ങളിലും സി.ബി.ഐ റെയ്ഡ് നടത്തി. അടുത്തിടെ, അനധികൃത സ്വത്ത് സമ്പാദനകേസില്‍ ജാര്‍ഖണ്ഡ് കോടതി ടിര്‍കിയെ ശിക്ഷിച്ചിരുന്നു.
കൂടാതെ ഇദ്ദേഹത്തിന്‍റെ നിയമസഭ അംഗത്വം റദ്ദാക്കുകയും ചെയ്തിരുന്നു. ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച അധ്യക്ഷനായിരുന്ന ബാബുലാല്‍ മാരാദിയുടെ വലംകൈയായിരുന്ന ടിര്‍കി 2020ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *