കൊച്ചി: കോഴിക്കോട് ഏലത്തൂരിലെ ട്രെയിന്‍ തീവെപ്പ് സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കണമെന്ന ഹരജി ഹൈകോടതി തീര്‍പ്പാക്കി.യാത്രക്കാരുടെ സ്വകാര്യതയെ ബാധിക്കാത്ത വിധത്തില്‍ കാമറകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടുകുളം നല്‍കിയ പൊതുതാല്‍പര്യ ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ബെഞ്ച് തീര്‍പ്പാക്കിയത്.
റെയില്‍വേ സ്റ്റേഷനുകളില്‍ സി.സി.ടിവി കാമറകള്‍ സ്ഥാപിക്കുന്നത് കൊണ്ടുമാത്രം കുറ്റ കൃത്യങ്ങള്‍ തടയാനാവില്ലെന്നും കമ്പാര്‍ട്ട്മെന്‍റുകളിലും സ്ഥാപിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. ബോഗികളുടെ വാതിലിന് സമീപം കാമറ സ്ഥാപിക്കാനാവും. ട്രെയിനുകളില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചിട്ടും ഇവ നിയന്ത്രിക്കാന്‍ റെയില്‍വേ അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും ഹരജിയില്‍ ആരോപിച്ചു.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ ഇത്തരമൊരു നടപടി പ്രായോഗികമല്ലെന്ന് റെയില്‍വേ വിശദീകരിച്ചു. ഇത് പരിഗണിച്ച് ഹരജി തീര്‍പ്പാക്കി.