ദോഹ: ലോകകപ്പ് ഗ്രൂപ്പ് ജിയില്‍ കാമറൂണിനെതിരെ, സ്വിറ്റ്സര്‍ലന്‍ഡിന് ജയം. ബ്രീല്‍ എംബോളോ നേടിയ ഗോളിനാണ് സ്വിറ്റ്സര്‍ലാന്‍ഡ് വിജയിച്ചത്.മത്സരത്തില്‍ കാമറൂണിനായിരുന്നു ആധിപത്യമെങ്കിലും വിജയം തുണച്ചത് സ്വിറ്റ്സര്‍ലന്‍ഡിനെ.10-ാം മിനിറ്റില്‍ തന്നെ കാമറൂണിന് ഗോള്‍ നേടാനുള്ള സുവര്‍ണാ വസരം ഉണ്ടായിരുന്നു.ബൗമോ ഷോട്ടുതിര്‍ത്തെങ്കിലും ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടു. റീബൗണ്ടില്‍ ടോകോ എകാംബിയുടെ ഷോട്ട് ലക്ഷ്യം കാണാതെ പുറത്തേക്ക് പോയി. 30-ാം മിനിറ്റില്‍ ബൗമോയും ചൗപോ മോട്ടിംഗും നടത്തിയ മുന്നേറ്റം സ്വിസ് ഗോള്‍ കീപ്പര്‍ യാന്‍ സോമര്‍ തട്ടിയകറ്റി.രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച സിസ് മൂന്ന് മിനിറ്റുകള്‍ക്കം ഗോള്‍ നേടി. മധ്യനിരയില്‍ നിന്നും ഗ്രന്‍റ്റ് ജാക്ക് നല്‍കിയ പന്തുമായി വലതു വിങ്ങില്‍ നിന്നു ബോക്സിനുള്ളിലേക്ക് സര്‍ദാര്‍ ഷാക്കീറി നല്‍കിയ കൃത്യതയാര്‍ന്ന പാസ് ബ്രീല്‍ എമ്പോള അനായാസം ഗോളാക്കി മാറ്റുകയായിരുന്നു. ഗോള്‍ മടക്കാന്‍ കാമറൂണ്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടേയിരുന്നു.എന്നാല്‍ പ്രതിരോധം ശക്തിപ്പെടുത്തി സ്വിറ്റ്സര്‍ലാന്‍ഡ് കോട്ട കാത്തു.