കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാര്‍ ആണ്ട് അനുസ്മരണം നാളെ മുതല്‍

Top News

കോഴിക്കോട് : സമസ്ത കേരള സുന്നി ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും പ്രമുഖ പണ്ഡിതനുമായിരുന്ന കാന്തപുരം എ.പി. മുഹമ്മദ് മുസ്ലിയാരുടെ (ചെറിയ എ.പി ഉസ്താദ് ) ഒന്നാം ആണ്ട് അനുസ്മരണം നവംബര്‍ 2,3,4 തീയതികളില്‍ അദ്ദേഹത്തിന്‍റെ ജന്മദേശമായ കൊടുവള്ളി കരുവന്‍പൊയിലില്‍ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ അറിയിച്ചു.
മൂന്നു ദിനങ്ങളിലായി സയ്യിദന്മാരുടെയും പണ്ഡിതരുടെയും നേതൃത്വത്തിലാണ് ആണ്ട് അനുസ്മരണം . പണ്ഡിത -ശിഷ്യ സംഗമം, സാംസ്കാരിക സമ്മേളനം, കര്‍ഷകരെ ആദരിക്കല്‍, സൗഹൃദ സമ്മേളനം,സമാപന അനുസ്മരണ സമ്മേളനം,സിയാറത്ത്, ഖത്മുല്‍ ഖുര്‍ആന്‍, ദിക്ര് – ദുഅ മജ്ലിസ്,മൗലിദ് പാരായണം, ബുര്‍ദ മജ്ലിസ്, തബറുക് വിതരണം,ആത്മീയ സമ്മേളനം തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്.ഉദ്ഘാടന ദിവസമായ നാളെ വൈകുന്നേരം നാല് മണിക്ക് സാംസ്കാരിക സമ്മേളനവും കര്‍ഷകരെ ആദരിക്കലും നടക്കും. സൗജന്യ തെങ്ങിന്‍ത്തെ വിതരണവും കാര്‍ഷിക കിറ്റ് വിതരണവും നടക്കും. പി.ടിഎ റഹീം എംഎല്‍എ,കൊടുവള്ളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ വെള്ളറ അബ്ദു, സി ഐ പ്രജീഷ്.കെ,കൃഷി ഓഫീസര്‍ ദിലീപ് കുമാര്‍. പി മറ്റു മത സാമൂഹിക സാംസ്കാരിക നേതാക്കന്മാര്‍ പങ്കെടുക്കും.സമാപന ദിവസമായ ശനിയാഴ്ച സമസ്ത പ്രസിഡന്‍റ് സുലൈമാന്‍ മുസ്ലിയാര്‍,ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍,കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി,സയ്യിദ് അലി ബാഫഖി തങ്ങള്‍,സമസ്ത ട്രഷറര്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍,പേരോട് അബ്ദുറഹിമാന്‍ സഖാഫി,മുശാവറ അംഗങ്ങളായ കെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, സി. മുഹമ്മദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി.അബ്ദുല്‍ ഹക്കീം അസ്ഹരി,എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് ഫിര്‍ദൗസ് സഖാഫി, എ.പി. അന്‍വര്‍ സ്വാദിഖ് സഖാഫി തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ അബൂബക്കര്‍ സഖാഫി വെണ്ണക്കോട്, ടി.കെ. അബ്ദുര്‍റഹ്മാന്‍ ബാഖവി, എ.കെ.സി മുഹമ്മദ് ഫൈസി,എ.പി.അന്‍വര്‍ സ്വാദിഖ് സഖാഫി, ടി.പി.ഉസൈന്‍ ഹാജി, അഫ്സല്‍.പി. കെ,പി.പി.സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *