കാട്ടുതീ: വനമേഖലയില്‍
നിരീക്ഷണമേടയൊരുക്കി വനംവകുപ്പ്

Latest News

നെന്മാറ: ജില്ലയില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ കാട്ടുതീ ഉണ്ടാകുന്നത് തടയാനായി വനമേഖലയില്‍ നിരീക്ഷണമേടയൊരുക്കി വനംവകുപ്പ്. നെല്ലിയാമ്പതി വനം റേഞ്ചിലെ കരിമ്പാറ മലമുകളിലാണ് വനംവകുപ്പ് നിരീക്ഷണമേട തയ്യാറാക്കി വാച്ചറെയും നിയോഗിച്ചിരിക്കുന്നത്.
കുന്നിന്‍ മുകളിലെ ഈ നിരീക്ഷണമേടയില്‍ നിന്ന് നോക്കിയാല്‍ തെക്കുപടിഞ്ഞാറ് ദിശയിലുള്ള ആലത്തൂര്‍ വനം റേഞ്ചില്‍പ്പെട്ട മംഗലംഡാം, കുഞ്ചിയാര്‍പതി, വെള്ളാട്ടിരി, ചൂരൂപാറ, ഓടന്തോട്, കരിങ്കയം എന്നിവിടങ്ങളും നെല്ലിയാമ്പതി റേഞ്ചിലെ അയിലമുടി, കല്‍ച്ചാടി, ഒലിപ്പാറ, പൂഞ്ചേരി, തുടങ്ങിയ സ്ഥലങ്ങളും കാണാന്‍ കഴിയും. ഇത്തരം വിശാലമായ കുന്നിന്‍ പ്രദേശങ്ങളില്‍ പകല്‍ സമയങ്ങളില്‍ തീപിടിത്തത്തിന്‍റെ ഭാഗമായി പുക ഉയരുന്നതോ രാത്രി തീകത്തുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ വനംവകുപ്പിന്‍റെ ആലത്തൂര്‍, നെല്ലിയാമ്പതി റേഞ്ചുകളിലെ വിവിധ സെക്ഷന്‍ ജീവനക്കാരെയും ഫയര്‍ വാച്ചര്‍മാരെയും വിവരമറിയിക്കും.
വനമേഖല നിരീക്ഷിക്കുന്നതിനും വിവരം അറിയിക്കാനുമായാണ് ഒരു ഫയര്‍ വാച്ചറുടെ സേവനം വനംവകുപ്പ് ലഭ്യമാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *