കാട്ടാനയെ കണ്ടെത്താനായില്ല

Top News

ഇടുക്കി : ജനവാസ മേഖലയില്‍ എത്തിയ കാട്ടാനയെ കാട്ടിലേക്കു മടങ്ങിയതായി വനംവകുപ്പിന്‍റെ നിഗമനം. ആനയെ കണ്ടെത്താന്‍ 4 വാച്ചര്‍മാരെ വനംവകുപ്പ് നേരത്തെ ചുമതലപ്പെടുത്തിയിരുന്നു.ഇന്നലെ വൈകുന്നേരം വരെ തിരഞ്ഞിട്ടും ആനെയ കണ്ടെത്താനായില്ല. ആന നേര്യമംഗലം വനമേഖലയില്‍നിന്നാകാം മുള്ളരിങ്ങാട് ഭാഗത്ത് എത്തിയതെന്നാണ് അധികൃതര്‍ ഇപ്പോള്‍ പറയുന്നത്.
നേര്യമംഗലം വനമേഖലയില്‍ കഴിഞ്ഞ ദിവസം കാട്ടു തീയുണ്ടായി. അന്നാകാം ആന അവിടെനിന്ന് പോന്നത് എന്നാണു വനംവകുപ്പ് അധികൃതര്‍ കരുതുന്നത്.അതേസമയം ആന വന്ന വഴിയേ തന്നെ വനത്തിലേക്കു തിരികെപ്പോകാനുള്ള സാധ്യതയുമുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. ഏതായാലും ഇപ്പോള്‍ ആനയുടെ സാന്നിധ്യം കണ്ടെത്തിയത് മുള്ളരിങ്ങാട് മേഖലയിലെ നാട്ടുകാരെ വലിയയ രീതിയില്‍ ഭീതിയിലാക്കിയിട്ടുണ്ട്. മുള്ളരിങ്ങാട് ഭാഗത്ത് ആദ്യമായാണ് കാട്ടാന എത്തുന്നത്. ചാത്തമറ്റം മുള്ളരിങ്ങാട് റോഡിനോടു ചേര്‍ന്ന് ഞായറാഴ്ച വൈകിട്ടാണ് കാട്ടാനയെ കണ്ടെത്തിയത്

Leave a Reply

Your email address will not be published. Required fields are marked *