കാട്ടാനയുടെ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം

Latest News

പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷിന് (34) ദാരുണാന്ത്യം. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്‍റെ ദൃശ്യം പകര്‍ത്തുന്നതിനിടെ ഇന്നലെ രാവിലെ എട്ട് മണിക്ക് മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപമാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.പ്രദേശത്ത് ആനയിറങ്ങിയതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ എത്തിയതായിരുന്നു എ.വി മുകേഷ്. കാട്ടാന പാഞ്ഞടുത്തതും ചിതറിയോടുന്നതിനിടയില്‍ മറിഞ്ഞ് വീണ മുകേഷിന് കാട്ടാനയുടെ ചവിട്ടേറ്റു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലിചെയ്തിരുന്നു. ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ് ജോലിചെയ്തുവന്നത്. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകനാണ് മുകേഷ്. ഭാര്യ. ടിഷ

Leave a Reply

Your email address will not be published. Required fields are marked *