കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്ക്

Top News

മലപ്പുറം: നിലമ്പൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്ക്. ചാലിയാര്‍ കോണമുണ്ട സ്വദേശി ദേവനാണ് പരുക്കേറ്റത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. മുളവെട്ടാനായി വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള തണ്ണിപ്പൊയില്‍ എന്ന സ്ഥലത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം. ആനയെക്കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ തോട്ടില്‍ വീണ ദേവനെ ആന ചവിട്ടി. കാലിനും തോളെല്ലിനും പരുക്കേറ്റ ദേവന്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *