വാഷിങ്ടണ്‍ ഡി.സി: കൊടുങ്കാറ്റ് കനത്ത നാശം വിതച്ച അമേരിക്കന്‍ നഗരമായ കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്‍റ് ജോ ബൈഡന്‍.കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും 19 പേര്‍ മരിച്ചിരുന്നു. ദുരന്ത ബാധിത പ്രദേശങ്ങളില്‍ സഹായം ഉറപ്പാക്കുമെന്ന് വൈറ്റ് ഹൗസിന്‍റെ പ്രസ്താവനയില്‍ പറയുന്നു.
യു.എസിലെ ജനസംഖ്യ കൂടിയ സംസ്ഥാനമാണ് കാലിഫോര്‍ണിയ. പ്രളയത്തെ തുടര്‍ന്ന് വൈദ്യുതി വിതരണവും ഗതാഗതവും തടസ്സപ്പെട്ടിരുന്നു. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്.