ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം വൈകും. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടു ലഭിച്ച പരാതികള്‍ പഠിക്കാന്‍ പുതിയ സമിതിയെ കേന്ദ്രം നിയോഗിച്ചു.വനമന്ത്രാലയം മുന്‍ ഡിജി സഞ്ജയ് കുമാര്‍ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് പരാതികള്‍ പഠിക്കുക. സമിതിയുടെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷമാകും തുടര്‍നടപടി.റിപ്പോര്‍ട്ട് സംബന്ധിച്ച് നിരവധി പരാതികള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിരുന്നു. കേരളത്തിലെ ക്രൈസ്തവ സഭകളില്‍നിന്നടക്കം പരാതികള്‍ എത്തിയ സാഹചര്യത്തിലാണ് നടപടി.