ശ്രീനഗര്‍: ജമ്മുകശ്മീര്‍ മേഖലയില്‍ ഭീകരവേട്ട ശക്തമാക്കി സുരക്ഷാ സേന. കുപ്വാരയില്‍ സൈന്യം ഒരു ഭീകരനെ ഏറ്റുമുട്ടലില്‍ വധിച്ചു.കുപ്വാര ജില്ലയിലെ ലോലാബ് മേഖലയിലാണ് ലഷ്കര്‍ ഭീകരന്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പിടിയിലായ ഷൗക്കത്ത് അഹമ്മദ് ഷെയ്ഖില്‍ നിന്നാണ് മേഖലയില്‍ തമ്പടിച്ചിരിക്കുന്ന ഭീകരനെ കുറിച്ചുള്ള വിവരം സൈന്യത്തിന് ലഭിച്ചത്.ഇന്നലെ ഉച്ചയ്ക്കാണ് രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഭീകരന്‍ ഒളിച്ചിരുന്ന പ്രദേശം പോലീസും സുരക്ഷാ സൈന്യവും വളഞ്ഞത്. കുപ്വാരയിലെ പോലീസ് സേനാംഗങ്ങളും സൈന്യത്തിലെ 28 രാഷ്ട്രീയ റൈഫിള്‍സ് അംഗങ്ങളുമാണ് റെയ്ഡ് നടത്തിയത്. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളുമായി സ്ഥിരം ബന്ധപ്പെടുന്ന ലഷ്ക്കര്‍ ഭീകരനാണ് അതിര്‍ത്തി കടന്ന് കുപ്വാര മേഖലയില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് കശ്മീര്‍ പോലീസ് മേധാവി അറിയിച്ചു.കുപ്വാര മേഖലയില്‍ ഒരു ദിവസം മുമ്പാണ് സൈന്യം അത്യുഗ്രശേഷിയുള്ള സ്ഫോടകവ സ്തുക്കള്‍ കണ്ടെത്തി നിര്‍വീര്യമാക്കിയത്.