ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഞായറാഴ്ച കശ്മീരി പണ്ഡിറ്റ് യുവാവിനെ കൊലപ്പെടുത്തിയവരെന്ന് സംശയിക്കുന്ന രണ്ടു ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു.പദ്ഗംപോര ഗ്രാമത്തിലെ പള്ളിയില്‍ ഒളിച്ചിരിക്കുകയായിരുന്ന സായുധരായ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു.രഹസ്യവിവരത്തെ തുടര്‍ന്നാണ് സൈന്യം ഇവിടെ എത്തിയത്. സംഭവത്തിനിടെ പള്ളിക്ക് നാശനഷ്ടമുണ്ടായില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഏറ്റുമുട്ടലിനിടെ രാഷ്ട്രീയ റൈഫിള്‍സിലെ സൈനികന്‍ വീരമൃത്യു വരിച്ചു.
പണ്ഡിറ്റ് യുവാവിനെ വധിച്ച കേസില്‍ പ്രതിയെന്ന് കരുതുന്ന ആഖിബ് മുസ്താഖ് ഭട്ട് ആണ് കൊല്ലപ്പെട്ടത്. രക്ഷപ്പെട്ടെന്ന് കരുതുന്ന രണ്ടാമത്തെ ഭീകരനായ അജാസ് അഹ്മദ് ഭട്ട് സമീപത്തെ വീട്ടില്‍ അഭയം തേടുകയായിരുന്നു.
സൈന്യം പിന്നീട് വീട് വളഞ്ഞു. ഇവിടെവെച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 1.15ഓടെയാണ് സംഭവം. പുല്‍വാമയിലെ അചനിലാണ് കശ്മീരി പണ്ഡിറ്റായ സഞ്ജയ് ശര്‍മ കൊല്ലപ്പെട്ടത്.