ദുബായ്: കഴിഞ്ഞത് ടി20 ലോകകപ്പിലെ ആദ്യ മത്സരമാണ്, അവസാനത്തേതല്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് 10 വിക്കറ്റിന്‍റെ തോല്‍വിയാണ് ഇന്ത്യന്‍ ടീം ഏറ്റുവാങ്ങിയത്. മത്സരശേഷം വാര്‍ത്താസമ്മേളനത്തിലാണ് കോഹ്ലി തന്‍റെ പ്രതികരണം അറിയിച്ചത്. 49 പന്തില്‍ 57 റണ്‍സ് നേടിയ കോഹ്ലിയുടെ പ്രകടനവും ഇന്ത്യയെ തുണച്ചില്ല. ബൗളിംഗിലും ബാറ്റിംഗിലും മികച്ച പ്രകടനമാണ് പാകിസ്ഥാന്‍ കാഴ്ചവച്ചത്. ഒരു ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ആദ്യമായാണ് പാകിസ്ഥാന്‍ വിജയം നേടുന്നത്. പാകിസ്ഥാന്‍ തങ്ങളെക്കാള്‍ മികച്ച പ്രകടനമാണ് നടത്തിയതെന്നും കോഹ്ലി പറഞ്ഞു. ഇതാദ്യമായാണ് ടി20യില്‍ 10 വിക്കറ്റിന് ഇന്ത്യ പരാജയപ്പെടുന്നത്. കൂടാതെ പാക്കിസ്ഥാന്‍റെ ടി20 ലോകകപ്പിലെ ആദ്യ പത്ത് വിക്കറ്റ് ജയം കൂടിയായിരുന്നു ഇത്. ഒക്ടോബര്‍ 31ന് ന്യൂസിലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
