കൊച്ചി : കളമശ്ശേരിയില്‍ നിന്ന് 500 കിലോ പഴകിയ കോഴിയിറച്ചി പിടികൂടിയ സ്ഥാപനത്തില്‍ നിന്ന് 49 ഹോട്ടലുകളിലേക്ക് ഇറച്ചി നല്‍കിയതായി കണ്ടെത്തി.അങ്കമാലി,കാക്കനാട്,കളമശ്ശേരി എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് പഴകിയ മാംസം വിറ്റത്.
പോലീസ് നടത്തിയ പരിശോധനയില്‍ ബില്‍ ബുക്കുകളും മറ്റും കണ്ടെത്തിയതോടെയാണ് ഇക്കാര്യം വ്യക്തമായത്.അന്യസംസ്ഥാനത്തുനിന്നും കാലാവധി കഴിഞ്ഞ മാംസം വാങ്ങി കേരളത്തില്‍ എത്തിച്ച് ഹോട്ടലുകാര്‍ക്ക് ആവശ്യമായ രൂപത്തില്‍ വില്‍പ്പന നടത്തുകയായിരുന്നു കൈപ്പടമുകളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമെന്നാണ് വിവരം