കളമശേരിയില്‍ സുഗന്ധദ്രവ്യ കമ്പനിയില്‍ വന്‍ തീപിടിത്തം

Top News

എറണാകുളം: എറണാകുളം കളമശേരിയില്‍ വന്‍ തീപിടിത്തം. കിന്‍ഫ്രയ്ക്കു സമീപം ഗ്രീന്‍ ലീഫ് കമ്പനിക്കാണ് തീപിടിച്ചത്.
മൂന്നുനില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. ഇന്നു രാവിലെ 6.30ഓടെയാണ് തീപിടിത്തം ഉണ്ടായത്.കിന്‍ഫ്ര വ്യവസായ പാര്‍ക്കിനകത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ലീഫ് എക്സ്ട്രാക്ഷന്‍സ് കമ്പനിയുടെ മൂന്ന് നില കെട്ടിടമാണ് കത്തിനശിച്ചത്. സുഗന്ധ ദ്രവ്യങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണിത്.കൊച്ചി നഗരത്തിലെ വിവിധ യൂണിറ്റുകള്‍ ചേര്‍ന്ന് തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
അപകടം നടക്കുമ്പോള്‍ നിരവധി ജീവനക്കാര്‍ സ്ഥാപനത്തിലുണ്ടായിരുന്നു. ഇവരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.അദാനി ഗ്യാസിന്‍റെ പൈപ്പ് നിയന്ത്രണ കേന്ദ്രം സമീപത്തുള്ളതിനാല്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഏലൂര്‍, തൃക്കാക്കക്കര ഫയര്‍ സ്റ്റേഷനുകളിലെ അഗ്നിനിശമന സേനാംഗങ്ങളുടെ നേതൃത്വത്തിലാണ് തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. കിന്‍ഫ്രയുടെ ഇതേ വളപ്പില്‍തന്നെ നിരവധി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അപകട കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *