കല്ലുകള്‍ പിഴുതെറിഞ്ഞ് ജയിലില്‍ പോകും; സാധാരണക്കാരോടൊപ്പം -സതീശന്‍

Uncategorized

തിരുവനന്തപുരം: സില്‍വ ര്‍ ലൈന്‍ പദ്ധതിക്ക് എതിരായ സമരത്തില്‍ നിന്നും പിന്നോട്ടി ല്ലെ ന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . സി ല്‍വര്‍ലൈന്‍ കല്ലുകള്‍ പിഴുതെ റിഞ്ഞ് ജയിലില്‍ പോകുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. ജയിലില്‍ പോകാന്‍ യുഡിഎഫ് നേതാക്കള്‍ തയ്യാറാണ്. സാധാര ണക്കാരെ ജയിലിലേക്ക് വിടില്ല. പദ്ധതിക്ക് പിന്നില്‍ വന്‍ അഴിമ തിയുണ്ടെന്നും സതീശന്‍ പറ ഞ്ഞു.
കെ സി വേണുഗോ പാ ലി ന് എതിരായ വിമര്‍ശന ങ്ങ ളോ ടും സതീശന്‍ പ്രതികരിച്ചു. പാര്‍ ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ഒരു സംഘം ശ്രമിക്കുന്നുണ്ടെന്നും ഇവര്‍ക്കെതിരെ നടപടി വേണ മെന്ന് അച്ചടക്ക സമിതിയോട് ആവശ്യപ്പെട്ടതായും സതീശന്‍ വ്യക്തമാക്കി.
അതിനിടെ സില്‍വര്‍ലൈ ന്‍ പദ്ധതിക്ക് എതിരെ പ്രതിഷേ ധി ക്കുന്ന വരോടുള്ള പൊലീസ് അതി മ്രം പാര്‍ലമെന്‍റില്‍ ഉന്ന യിക്കു കയാണ് കോണ്‍ഗ്രസ്.
പൊലീസ് അതിക്രമത്തിന് എതിരെ കെ മുരളീധരന്‍ ലോക്സഭ യില്‍ അടിയന്തര പ്രമേയ ത്തിന് നോട്ടീസ് നല്‍കി. ജനങ്ങ ള്‍ക്കെതിരായ പൊലീസ് അതി ക്രമം പാര്‍ലമെന്‍റ് ചര്‍ച്ച ചെയ്യണമെന്നും സംഭവം ക്രമസ മാധാന തകര്‍ച്ചയിലേക്ക് നീങ്ങു ന്നുവെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.
ഇന്ത്യന്‍ റെയില്‍ വേയുടെയും കേരള സര്‍ക്കാരി ന്‍റെ യും സംയുക്ത സംരംഭം എന്ന നിലയ്ക്കാണ് സില്‍വര്‍ ലൈനെ പറയുന്നതെന്നും അ തുകൊണ്ടുതന്നെ ഉത്തരവാ ദിത്തത്തില്‍ നിന്നും കേന്ദസര്‍ ക്കാ രിന് ഒഴിഞ്ഞുമാറാനാവില്ലെ ന്നും നോട്ടീസില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *