കല്ലിശേരിയില്‍ സര്‍ക്കാര്‍
വിശ്രമകേന്ദ്രം തയാര്‍

Latest News

ചെങ്ങന്നൂര്‍: യൂറോപ്യന്‍ നിര്‍മാണ രീതിയോടു കിടപിടിക്കുന്ന കെട്ടിട സമുച്ചയങ്ങളുമായി എംസി റോഡരികില്‍ കല്ലിശേരിയില്‍ സര്‍ക്കാര്‍ വിശ്രമകേന്ദ്രമൊരുങ്ങി. 30നു വൈകുന്നേരം ആറിന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ കെട്ടിടം ഉദ്ഘാടനം നിര്‍വഹിക്കും.
102 വര്‍ഷം പഴക്കമുള്ള ടിബിയെ ആധുനികവത്കരിക്കുന്നതിന്‍റെ ഭാഗമായി കെട്ടിടനിര്‍മാണത്തിനായി പൊതുമരാമത്ത് വകുപ്പ് രണ്ടരക്കോടി രൂപ അനുവദിക്കുകയായിരുന്നു.
രണ്ടു നിലകളിലായി 7800 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള കെട്ടിടത്തില്‍ ആറ് എസി ഡബിള്‍ മുറികളും ഒരു എസി സ്യൂട്ട് റൂമുമാണ് നിര്‍മിച്ചിരി ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *