കോഴിക്കോട്: നാദാപുരം കല്ലാച്ചി ടൗണില്‍ സംസ്ഥാന പാതയില്‍ സ്ഫോടനം. വലിയ ശബ്ദത്തോടെയുണ്ടായ സ്ഫോടനം നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി.മാരാംവീട്ടില്‍ പറമ്പിന് സമീപത്തെ റോഡിലാണ് ഇന്ന് പുലര്‍ച്ചെ സ്ഫോടനം നടന്നത്. റോഡിലേക്ക് സ്ഫോടക വസ്തു എറിഞ്ഞതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.സ്ഫോടന സമയം നിരവധി വാഹനങ്ങള്‍ റോഡിലുണ്ടായിരുന്നു. അത്ഭുതകരമായാണ് വാഹനത്തിലുള്ളവര്‍ രക്ഷപ്പെട്ടതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. റംസാന്‍ മാസം അവസാനത്തിലെത്തിയതോടെ നാദാപുരം മേഖലയില്‍ രാത്രി ഏറെ വൈകിയും നിരവധി പേരാണ് ഷോപ്പിംഗിനും മറ്റുമായി ടൗണില്‍ എത്തുന്നത്. സ്ഫോടന സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ ചാക്ക് നൂലിന്‍റെ അവശിഷ്ടങ്ങളും ചിതറിയ കടലാസ് കഷണങ്ങളും കണ്ടെത്തിയുണ്ട്.. സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ സമീപത്തെ കടയുടെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.