കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ഓണ്‍ലൈന്‍ ഒപി ടിക്കറ്റ് വിതരണം ആരംഭിച്ചു

Top News

കല്‍പറ്റ : ജനറല്‍ ആശുപത്രിയില്‍ ഓണ്‍ലൈന്‍ ഒപി ടിക്കറ്റ് വിതരണം ആരംഭിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടമായി 13 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ഒപി ടിക്കറ്റ് എടുക്കാന്‍ സാധിക്കും. രോഗിക്ക് സൗകര്യമായ സമയത്ത് ഒപിയില്‍ വന്ന് ഡോക്ടറെ കാണുന്നതിനുള്ള സൗകര്യമാണ് ഓണ്‍ ലൈന്‍ ബുക്കിംഗിലൂടെ സാധ്യമാകുന്നത്. ആളുകള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു വീട്ടില്‍ നിന്നു തന്നെ ഒപി ടിക്കറ്റ് എടുക്കാന്‍ സാധിക്കും. ജനറല്‍ ആശുപത്രിയില്‍ നടപ്പിലാക്കിയ ഇ ഹെല്‍ത്ത് പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇ ഹെല്‍ത്തുമായി ബന്ധപ്പെട്ട യുഎച്ച്ഐഡി നമ്പര്‍ തന്നെ ഉപയോഗിച്ച് ബുക്കിംഗ് നടത്താന്‍ സാധിക്കും. ബുക്ക് ചെയ്യുന്ന വ്യക്തികള്‍ക്ക് ടോക്കണ്‍ നമ്പറും ഒപി ടിക്കറ്റും ലഭിക്കും. ഓണ്‍ലൈനായി ലഭിക്കുന്ന ടോക്കണ്‍ ഉപയോഗിച്ച് റിസപ്ഷനില്‍ വരി നില്‍ക്കാതെ നേരിട്ട് ഡോക്ടറെ കാണാന്‍ കഴിയും.
രോഗവുമായി ബന്ധപ്പെട്ട ചികിത്സയുടെ രേഖകളും, ലാബ് റിപ്പോര്‍ട്ടുകളും, ഇതുവഴി ലഭ്യമായ ലഭ്യമാവും എന്നത് പദ്ധതിയുടെ ആകര്‍ഷണമാണ്. പരിപാടി നഗരസഭാധ്യക്ഷന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ എ.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ടി.ജെ. ഐസക്ക്, സി.കെ.ശിവരാമന്‍, ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ.ശ്രീകുമാര്‍ മുകുന്ദന്‍, എ.പി.ഹമീദ്, പി.പി.ആലി, സി.മൊയ്തീന്‍ കുട്ടി, റാം വിനീഷ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *