കൊല്ലം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ നാലാംദിനം മത്സരങ്ങള്‍ പുരോഗമിക്കവേ കലാകിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം. 871 പോയിന്‍റുമായി കണ്ണൂര്‍ ജില്ലയാണ് മുന്നില്‍. 866 പോയിന്‍റുമായി നിലവിലെ ജേതാക്കളായ കോഴിക്കോടാണ് രണ്ടാമത്. 860 പോയിന്‍റുമായി പാലക്കാട് മൂന്നാമതുണ്ട്.
ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കലാമേള സമാപിക്കും. ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി. ഡി.സതീശന്‍ നിര്‍വഹിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ അധ്യക്ഷനാകും. നടന്‍ മമ്മൂട്ടിയാണ് മുഖ്യാതിഥി. പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രതിഭകളെ ആദരിക്കും.ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും.
ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപനം ജനറല്‍ കണ്‍വീനറും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുമായ സി.എ. സന്തോഷ് നിര്‍വഹിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിശിഷ്ടാതിഥിയാകും.