കര്‍ഷക സമരം മുപ്പത്തിയേഴാം
ദിവസത്തിലേക്ക്

India

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കര്‍ഷക സമരം മുപ്പത്തിയേഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പുതുവത്സര ദിനത്തിലും ഡല്‍ഹി ഹരിയാന അതിര്‍ത്തിയായ സിംഘു കേന്ദ്രീകരിച്ച് പ്രതിഷേധ മാര്‍ച്ചുകള്‍ തീരുമാനിച്ചിരിക്കുകയാണ്. അംഗന്‍വാടി ജീവനക്കാരികള്‍ അടക്കം ആയിരം വനിതകള്‍ സിംഘുവില്‍ പ്രതിഷേധ പ്രകടനം നടത്തും. കിസാന്‍ സംഘര്‍ഷ് സമിതിയുടെ ആഭിമുഖ്യത്തില്‍ രാജ്യവ്യാപകമായി കര്‍ഷക സംരക്ഷണ പ്രതിജ്ഞയെടുക്കും.
അംഗന്‍വാടി ജീവനക്കാരികളും, ആശ വര്‍ക്കര്‍മാരും അടക്കം ആയിരം വനിതകള്‍ ചുവന്ന യൂണിഫോം ധരിച്ച് പ്രതിഷേധ പ്രകടനം നടത്തും. ഡല്‍ഹിയുടെ അതിര്‍ത്തികളിലെ പ്രക്ഷോഭ കേന്ദ്രങ്ങളില്‍ 24 മണിക്കൂര്‍ റിലേ നിരാഹാര സത്യഗ്രഹം തുടരുകയാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.അതേസമയം, ഹരിയാന രാജസ്ഥാന്‍ അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ കര്‍ഷക സമരത്തിനിടെ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്താന്‍ ശ്രമിച്ച കര്‍ഷകര്‍ക്കെതിരെ പൊലീസ് ലാത്തിവീശി. കര്‍ഷകര്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവും അടക്കം പൊലീസ് പ്രയോഗിച്ചതിനെ കിസാന്‍ സംഘര്‍ഷ് സമിതി അപലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *