കര്‍ഷക പ്രക്ഷോഭം;
ഡല്‍ഹി അതിര്‍ത്തികള്‍ അടച്ചിടല്‍ തുടരുന്നു;
ഗതാഗത പ്രതിസന്ധി രൂക്ഷം

India Kerala

ന്യൂഡല്‍ഹി : കര്‍ഷക സമരത്തെ തുടര്‍ന്ന ഡല്‍ഹിഅതിര്‍ത്തികള്‍ പലയിടങ്ങളിലും അടച്ചിട്ടിരിക്കുകയാണ്. ഹരിയാനില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്ന അതിര്‍ത്തികള്‍ എല്ലാം തന്നെ അടച്ചിട്ട അവസ്ഥയിലാണ്. അതിര്‍ത്തികള്‍ അടച്ചതോടെ ഈ സംസ്ഥാനങ്ങളില്‍ നിന്നും ഡല്‍ഹിയിലേക്ക് എത്താന്‍ കഴിയാത്ത അവസ്ഥായാണ് ഉള്ളത്. ഗതാഗത സൗകര്യങ്ങള്‍ താറുമാറായ നിലയിലാണ്.ഉത്തര്‍പ്രദേശില്‍ നിന്നും ഡല്‍ഹിയിലേക്കെത്തുന്ന അതിര്‍ത്തിയായ ഗാസിപ്പൂര്‍ അടച്ചതോടെ വാഹനങ്ങളുമായി ദില്ലിയിലേക്ക് വരുന്നവര്‍ അനന്ത് വിഹാര്‍,ഡിഎന്‍ഡി,ലോണി ഡിഎന്‍ഡി,അസ്പരാ എന്നീ അതിര്‍ത്തികളിലൂടെ പോകാന്‍ ട്രാഫിക് പോലീസ് നിര്‍ദേശം നല്‍കി.ഹരിയാനയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള അതിര്‍ത്തികളായ സിംഗു,തിക്രി, ഒചാന്‍ഡി,പിയവു മന്‍യാരി,സബോളി തുടങ്ങിയ തുടങ്ങിയ അതിര്‍ത്തികള്‍ അടച്ചിടല്‍ തുടരുകയാണ്. ഹരിയാനയില്‍ നിന്നും ദില്ലിയിലേക്ക് യാത്ര ചെയ്യുന്നവര്‍ ലാമ്പൂര്‍ സഫിയാബാദ്,പല്ല,സിംഗു സ്കൂള്‍ ടോള്‍ ടാക്സ് അതിര്‍ത്തികളിലൂടെയുള്ള വഴികളിലൂടെ സഞ്ചാരിക്കാനാണ് ട്രാഫിക് പോലീസ് നിര്‍ദേശം നല്‍കുന്നത്കഴിഞ്ഞ മൂന്ന് മാസത്തോളമായി ആയിരക്കണക്കിന് കര്‍ഷകരാണ് ദില്ലി അതിര്‍ത്തികളില്‍ കേന്ദ്രത്തിന്‍റെ പുതിയ കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നത്.
കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കാതെ സമരം അവാസാനിപ്പിക്കില്ലെന്ന നിലപാടിലാണ് സമരം ചെയ്യുന്ന കര്‍ഷകര്‍. എന്നാല്‍ കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്സമരത്തെ തുടര്‍ന്ന് കേന്ദ്രവും കര്‍ഷക സംഘടനകളും ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതുവരെയും ധാരണയിലെത്തിയില്ല. കര്‍ഷകപ്രക്ഷോഭത്തെ നേരിടാന്‍ ഡല്‍ഹിഅതിര്‍ത്തികളില്‍ ഡല്‍ഹിപോലീസ് മുള്ളു വേലികള്‍ നിര്‍മ്മിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *