കര്‍ഷക തൊഴിലാളി യൂണിയന്‍ സ്ഥാപകനേതാവ് കെ.എസ്. ശങ്കരന്‍ അന്തരിച്ചു

Latest News

വടക്കാഞ്ചേരി: കമ്മ്യൂണിസ്റ്റ് നേതാവും സംസ്ഥാന കര്‍ഷക തൊഴിലാളി യൂണിയന്‍റെ സ്ഥാപകനേതാവുമായ കെ.എസ്. ശങ്കരന്‍ (89) അന്തരിച്ചു. അരനൂറ്റാണ്ടിലധികം കര്‍ഷക തൊഴിലാളി യൂണിയന്‍റെ സംസ്ഥാന നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു. യുണിയന്‍റെ ജില്ലാ സെക്രട്ടറിയും സി.പി.എം ജില്ലാ കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായിരുന്നു.
മൂന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ ചേലക്കരയില്‍ സി.പി.എം. സ്ഥാനാര്‍ത്ഥിയായി. വടക്കാഞ്ചേരി ബി.ഡി.സി ചെയര്‍മാന്‍, വേലൂര്‍ പഞ്ചായത്തംഗം എന്നി നിലകളിലും പ്രവര്‍ത്തിച്ചു. മിച്ചഭൂമി സമരം, കനാല്‍ സമരം എന്നിവയില്‍ പങ്കെടുത്തും അടിയന്തരാവസ്ഥ കാലത്തുമായി വര്‍ഷങ്ങള്‍ ജയില്‍വാസവും പോലീസ് മര്‍ദ്ദനവും അനുഭവിച്ചു. വേലൂര്‍ മണിമലര്‍ക്കാവിലെ മാറുമറയ്ക്കല്‍ സമത്തിന്‍റെ നേതൃത്വത്തിലുമുണ്ടായിരുന്നു.
വേലൂരിലെ വസതിയിലും സി.പി.എമ്മിന്‍റെ വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിനു ശേഷം പാമ്പാടിയില്‍ സംസ്കരിച്ചു. ഭാര്യ: കെ.വി. പുഷ്പ മക്കള്‍: ഒലീന (ദേശാഭിമാനി കൊച്ചി), ഷോലിന (പൊന്നാനി വിജയമാത സ്ക്കൂള്‍), ലോഷിന (എരുമപ്പെട്ടി സര്‍വ്വീസ് സഹകരണ ബാങ്ക്) മരുമക്കള്‍: സലി, മനോജ്, രാജ് കുമാര്‍.

Leave a Reply

Your email address will not be published. Required fields are marked *