കോഴിക്കോട്: നവംബര്‍ 27,28,29 തിയ്യതികളില്‍ താമരശ്ശേരിയില്‍ നടക്കുന്ന കര്‍ഷക കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃക്യാമ്പും 29 ന് നടക്കുന്ന കര്‍ഷക മഹാസംഗമവും കഴിയുന്നതോടെ കേരളത്തിലെ കര്‍ഷക കോണ്‍ഗ്രസ്സിന്‍റെ രൂപവും ഭാവവും മാറുമെന്ന് ഡി.സി.സി പ്രസിഡന്‍റ് അഡ്വ .കെ.പ്രവിണ്‍ കുമാര്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാന നേതൃക്യാമ്പിന്‍റെയും കര്‍ഷക മഹാസംഗമത്തിന്‍റെയും സ്വാഗതസംഘത്തിന്‍റെ പ്രവര്‍ത്തനം വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകരുടെ നീറുന്ന പ്രശ്നങ്ങള്‍ ഏറ്റെടുത്ത് കര്‍ഷക സൗഹൃദമല്ലാത്ത കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളെ നിലക്ക് നിര്‍ത്താന്‍ സമര സംഘടനയായി കര്‍ഷക കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസ്ഥാന പ്രസിഡന്‍റ് കെ.സി.വിജയന്‍ അറിയിച്ചു.
സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാനും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റുമായ പി.സി.ഹബീബ് തമ്പി സ്വാഗതസംഘം കമ്മിറ്റിയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
തിരുവമ്പാടി മണ്ഡലം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട മനോജ് വാഴപ്പറമ്പിലിനെ സംസ്ഥാന പ്രസിഡന്‍റ് കെ.സി.വിജയന്‍ ആദരിച്ചു.ഡി.സി.സി ജനറല്‍ സെക്രട്ടറി ബാബു പൈക്കാട്ടില്‍, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗം മില്ലി മോഹന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബോസ് ജേക്കബ്, താമരശ്ശേരി ബ്ലോക്ക് പ്രസിഡന്‍റ് പി.ഗിരീഷ് കുമാര്‍, മണ്ഡലം പ്രസിഡന്‍റ് എം. സി.നാസിമുദ്ദീന്‍,
കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മാത്യു ദേവഗിരി, രവീഷ് വളയം, ഐപ്പ് വടക്കേത്തടം,റോയി തങ്കച്ചന്‍ മാവേലിക്കര, സെക്രട്ടറിമാരായ ആര്‍. പി.രവീന്ദ്രന്‍,എന്‍. പി.വിജയന്‍, സി.പി. സലിം കണ്ണൂര്‍, ജോസ് കരിവേലി, സംസ്ഥാന നിര്‍വാഹസമിതി അംഗങ്ങളായ വേണുഗോപാലന്‍ നായര്‍, പി.എം.രാജന്‍ ബാബു, ജോണ്‍ പൊന്നമ്പേല്‍,ജില്ലാ ഭാരവാഹികളായ റോബര്‍ട്ട് നെല്ലിക്കതെരുവില്‍,സുബ്രഹ്മണ്യന്‍ കൂടത്തായി, ദേവസ്യ ചൊള്ളമഠം, പ്രത്യുഷ്.പി.സി ,കുമാരന്‍ പാറക്കൊമ്പത്ത്,സണ്ണി കുഴംപാല, കമറുദ്ദീന്‍ അടിവാരം, ബാബു പട്ടരാട്ട്,കിഷോര്‍ കുമാര്‍, കെ.വി. പ്രസാദ്,സുജിത്ത് കറ്റോട്,അനന്തന്‍ കുനിയില്‍, അനില്‍കുമാര്‍,ഷിജു ചെമ്പനാനി എന്നിവര്‍ സംസാരിച്ചു.
ജില്ലാ പ്രസിഡന്‍റ് അഡ്വ.ബിജു കണ്ണന്തറ സ്വാഗതവും ജില്ലാ ജനറല്‍ സെക്രട്ടറി അസ് ലം കടമേരി നന്ദിയും പറഞ്ഞു