കോഴിക്കോട്:കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പുല്ലുവില പോലും പിണറായിസര്‍ക്കാര്‍ കല്‍പ്പിക്കുന്നില്ലെന്ന് സംസ്ഥാന കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് അഡ്വ.ബിജു കണ്ണന്തറ ആരോപിച്ചു.
സംസ്ഥാനത്തെ റബര്‍ കര്‍ഷകരെ സഹയിക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ റബര്‍വില സ്ഥിരതാഫണ്ട് പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചു. അധികാരത്തില്‍ എത്തിയാല്‍ റബറിന്‍റെ താങ്ങുവില 250 രൂപയാക്കുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത് റബര്‍ വിലസ്ഥിരതാ ഫണ്ടിനായി 2021, 2022 ബജറ്റുകളില്‍ 1100 കോടി വകയിരുത്തിയിട്ട് രണ്ട് കൊല്ലത്തിലും കൂടി 53 കോടി മാത്രമാണ് വിതരണം ചെയ്തത്.2016 ലും 2017 ലും കൂടി 800 കോടി രൂപ ഇതേ ആവശ്യത്തിന് വേണ്ടി നീക്കിവെച്ച് അതില്‍ 680 കോടി രൂപയും കൃഷിക്കാര്‍ക്ക് നല്‍കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരുമായാണ് പിണറായി സര്‍ക്കാരിനെ താരതമ്യം ചെയ്യേണ്ടത്.
കേരളത്തിന്‍റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ കാര്‍ഷിക മേഖലയേയും കര്‍ഷകരേയും പൂര്‍ണമായും അവഗണിക്കുന്ന കര്‍ഷക വിരുദ്ധ സമീപനം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.