ന്യൂഡല്‍ഹി: കര്‍ഷകരുടെ ഡല്‍ഹി മാര്‍ച്ചിനെ നേരിടാന്‍ ഹരിയാന – ഡല്‍ഹി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ നിരോധനാജ്ഞയും ഇന്‍റനെറ്റ് നിരോധനവും പ്രഖ്യാപിച്ചു. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കുന്നത് തടയാന്‍ അതിര്‍ത്തികള്‍ അടച്ചു .താങ്ങുവില ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഇരുനൂറോളം കര്‍ഷക സംഘടനകളാണ് ചൊവ്വാഴ്ച സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ട് വര്‍ഷം മുന്‍പ് നടന്ന കര്‍ഷക സമരത്തിലെ സാഹചര്യം ആവര്‍ത്തിക്കാതിരിക്കാന്‍ കടുത്ത നിയന്ത്രണങ്ങളാണ് ഹരിയാന – ഡല്‍ഹി അതിര്‍ത്തികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.