കര്‍ണാടക നിയമസഭയുടെ മുന്നില്‍ തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച് എട്ടംഗ കുടുംബം

Top News

ബെംഗളൂരു :കര്‍ണാടക നിയമസഭയുടെ മുന്നില്‍ തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച് എട്ടംഗ കുടുംബം. വായ്പാ കുടിശിക തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്നു വീട് ലേലം ചെയ്യാന്‍ ബാങ്ക് തീരുമാനിച്ചതോടെയാണു കുടുംബം ആത്മഹത്യയ്ക്കു ശ്രമിച്ചത്. വിധാന്‍ സൗധയ്ക്കു പുറത്തു ദേഹത്തു മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബമാണ് ആത്മഹത്യാശ്രമം നടത്തിയത്. പൊലീസിന്‍റെ സമയോചിതമായ ഇടപെടലില്‍ ദുരന്തം ഒഴിവായി. ഇവര്‍ ബെംഗളൂരു സിറ്റി സഹകരണ ബാങ്കില്‍നിന്നു 2016ല്‍ 50 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇഞ്ചിക്കൃഷി ബിസിനസായിരുന്നു ലക്ഷ്യം. ഇതു നഷ്ടമായതോടെ വായ്പാ തിരിച്ചടവ് മുടങ്ങി.പലിശയും പിഴയും പെരുകിയതോടെ ഇവരുടെ വീട് ലേലം ചെയ്യാന്‍ ബാങ്ക് തീരുമാനിച്ചു. സഹായം തേടി കുടുംബം കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാനെ സമീപിച്ചപ്പോള്‍ പലിശ കുറയ്ക്കാമെന്ന് ഉറപ്പുനല്‍കി. പക്ഷേ, ബാങ്ക് നിലപാട് കടുപ്പിച്ചെന്നു കുടുംബം ആരോപിക്കുന്നു. 3 കോടി രൂപ വിലയുള്ള സ്വത്ത് 1.41 കോടിക്കു ലേലം ചെയ്യാനായിരുന്നു ബാങ്കിന്‍റെ തീരുമാനം. തുടര്‍ന്നാണ് കുടുംബം ആത്മഹത്യയ്ക്കു ശ്രമിച്ചത്. കുടുംബത്തിനെത്തിരെ പൊലീസ് കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *