ബെംഗളുരു : ശിവമോഗ ഐസിസ് റിക്രൂട്ട്മെന്‍റ് കേസുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ ആറിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തി.കേസിലെ മുഖ്യപ്രതിയായ മസ് മുനീര്‍ വഴി ആളുകളെ തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവന്നതായും എന്‍.ഐ. എ വ്യക്തമാക്കി. ക്രിപ്റ്റോ വാലറ്റുകള്‍ വഴി ഉള്‍പ്പ്ടെ ഐസിസില്‍ നിന്ന് പണം വന്നതായും അന്വേഷണ സംഘം കണ്ടെത്തി. ഇതിന്‍റെ ഡിജിറ്രല്‍ തെളിവുകള്‍ കണ്ടെത്തിയതായും എന്‍.ഐ.എ വൃത്തങ്ങള്‍ അറിയിച്ചു.
മംഗളുരു സ്വദേശിയായ സയ്ദ് യാസിന്‍, മസ് മുനിര്‍, ശിവമോഗ സ്വദേശി ഷരീഖ് എന്നിവരെ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ അവസാനം ശിവമോഗയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. സയ്ദ് യാസിന്‍ ഐസിസിന് വേണ്ടി മംഗളുരുവില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയ വഴി യാസിന്‍ ഐസിസ് ആശയങ്ങള്‍ പ്രചരിപ്പിച്ചു. യുവാക്കളെ റിക്രൂട്ട് ചെയ്തു. കോളേജിലെ സഹപാഠികളായിരുന്നവരെയും ഐസിസിില്‍ ചേരാന്‍ പ്രേരിപ്പിച്ചു. യാസിന് ഐസിസ് പരിശീലനം ലഭിച്ചിരുന്നുവെന്നും പാകിസ്ഥാന്‍ സന്ദര്‍ശിച്ചതിന്‍റെ രേഖകള്‍ ക ണ്ടെത്തിയതായും എന്‍.ഐ.എ വ്യക്തമാക്കി.കര്‍ണാടകയില്‍ ഇവര്‍ സ്ഫോടനത്തിന് പദ്ധതിയിട്ടുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു യാസിന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്.