. ബാങ്ക് മുന്‍ ചീഫ് അക്കൗണ്ടന്‍റിനെയും ഇഡി അറസ്റ്റുചെയ്തു
തൃശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പില്‍ വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സി.പി.എം നേതാവുമായ പി.ആര്‍. അരവിന്ദാക്ഷനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ( ഇഡി ) അറസ്റ്റ് ചെയ്തു. തൃശ്ശൂരില്‍ നിന്നാണ് അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്തത്.
അരവിന്ദാക്ഷന്‍ നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷന്‍ കൂടിയാണ്. ചോദ്യചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന് ആരോപിച്ച് അരവിന്ദാക്ഷന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ മാസം 12നാണ് അരവിന്ദാക്ഷനെ കൊച്ചി ഇഡി ഓഫിസിലേക്കു ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്. എന്നാല്‍ ചോദ്യംചെയ്യല്‍ കഴിഞ്ഞ് ദിവസങ്ങള്‍ക്കു ശേഷം നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.അതിനിടെ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ ബാങ്ക് ചീഫ് അക്കൗണ്ടന്‍റ് സി.കെ.ജില്‍സിനെയും ഇഡി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ്. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിലും ജില്‍സ് പ്രതിയായിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി.