കരുവന്നൂര്‍ ബാങ്ക് കേസ് ; പി കെ ബിജുവിനെ എട്ടരമണിക്കൂര്‍ ചോദ്യം ചെയ്ത് ഇ ഡി

Top News

കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് കേസില്‍ സി.പി,എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ എം.പിയുമായ പി.കെ. ബിജുവിനെ ഇ.ഡി ചോദ്യം ചെയ്ത് വിട്ടയച്ചു.എട്ടരമണിക്കൂറാണ് ബിജുവിനെ ഇ.ഡി ചോദ്യം ചെയ്തത്. കേസില്‍ അറസ്റ്റിലായ പ്രതികളുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍, പാര്‍ട്ടി അന്വേഷണത്തിലെ കണ്ടെത്തലുകള്‍ എന്നീ വിഷയങ്ങളില്‍ വ്യക്തത വരുത്താനാണ് ഇ.ഡി നീക്കം.രണ്ടു ദിവസങ്ങളിലായി 15 മണിക്കൂറിലേറെയാണ് ഇ.ഡി ബിജുവിനെ ചോദ്യം ചെയ്തത്. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാര്‍ ബിജുവിന് അഞ്ച് ലക്ഷം രൂപ നല്‍കിയതായി സി.പി.എം കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്‍ മൊഴി നല്‍കിയിരുന്നു. ആര്‍.സി ബുക്ക് പണയം വച്ചാണ് പണം വാങ്ങിയതെന്നും ഈ പണം തിരിച്ച് നല്‍കിയിട്ടില്ലെന്നും ബിജു പറഞ്ഞു,
അതേസമയം കരുവന്നൂര്‍ ബാങ്കിന് പുറമേ സംസ്ഥാനത്തെ മറ്റ് സഹകരണ ബാങ്കുകളിലെ തട്ടിപ്പും തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. തട്ടിപ്പ് നടത്തിയ ബാങ്കുകള്‍ക്കെതിരെ സമരം ശക്തമാക്കും. സഹകരണമേഖലയില്‍ സ്വാധീനം ഉറപ്പിക്കാന്‍ ബി.ജെ.പി സഹകരണ സെല്ലുകളുടെ പ്രവര്‍ത്തനവും ശക്തിപ്പെടുത്തും.കരുവന്നൂര്‍ തട്ടിപ്പില്‍ സി.പി.എം നേതാക്കളെ വിളിച്ചുവരുത്തി ഇ.ഡി ചോദ്യം ചെയ്യല്‍ തുടരുമ്പോഴാണ് മറ്റ് തട്ടിപ്പുകളും ബി.ജെ.പി ഉയര്‍ത്തിക്കൊണ്ടുവരുന്നത്. സി.പി.ഐ, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ബാങ്കുകളടക്കമാണിത്. പലയിടത്തും നിക്ഷേപകരെ ഉള്‍പ്പെടുത്തി സമരസമിതി രൂപീകരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *