വയനാട്: നവകേരള സദസ്സ് നടക്കുന്ന സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വയ്ക്കുന്ന നടപടിക്കെതിരെ കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രി ജില്ലയിലിറങ്ങിയതോടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായെന്നും സുപ്രീംകോടതി വിധിയുടെ ലംഘനമാണ് കരുതല്‍ തടങ്കലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
കൊല്ലം ഓയൂരില്‍ നിന്ന് കുട്ടിയെ തട്ടികൊണ്ടു പോയ സംഭവത്തില്‍ പ്രതികളെ പിടിക്കാനാകാതെ പൊലീസ് നാണംകെട്ട് നില്‍ക്കുകയാണ്. പ്രതികളെ പിടിക്കാത്ത പൊലീസിനെ മുഖ്യമന്ത്രി അഭിനന്ദിക്കുകയാണ്.
സമയം കഴിഞ്ഞിട്ടും ബില്ലില്‍ തീരുമാനമെടുക്കാതിരുന്ന ഗവര്‍ണറെ ശാസിച്ച സുപ്രീം കോടതി വിധിയോട് യു.ഡി.എഫ് യോജിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
