ന്യൂഡല്‍ഹി : കൊവിഡ് കരുതല്‍ ഡോസ് വിതരണത്തിന്‍റെ വേഗത കൂട്ടണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായുള്ള അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇക്കാര്യം ആവശ്യപ്പെട്ടത്. വാക്സിനേഷന്‍ ക്യാമ്ബുകള്‍ സംഘടിപ്പിച്ച് കൂടുതല്‍ പേരിലേക്ക് കരുതല്‍ ഡോസ് എത്തിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അതേസമയം രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നതില്‍ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ വിനയ്കുമാര്‍ സക്സേന ആശങ്ക അറിയിച്ചു. തുടര്‍ച്ചയായി 12 ദിവസം ഡല്‍ഹിയില്‍ രണ്ടായിരത്തിലധികം കൊവിഡ് കേസുകളും ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ ശക്തമാക്കണമെന്ന് വിനയ്കുമാര്‍ സക്സേന ആവശ്യപ്പെട്ടു. കൊവിഡ് കേസുകള്‍ കൂടുന്നതിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ മാസ്ക് നിര്‍ബന്ധമാക്കിയിരുന്നു.