കരിപ്പൂര്‍:കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നവീകരിച്ച റണ്‍വേ മുഴുവന്‍സമയ സര്‍വീസുകള്‍ക്കായി തുറന്നു. ഇതോടെ വിമാനത്താവള പ്രവര്‍ത്തനസമയം 24 മണിക്കൂറായി പുനഃസ്ഥാപിച്ചു. നവീകരണ പ്രവൃത്തിക്കായി ജനുവരി 15മുതല്‍ പകല്‍ എട്ടുമണിക്കൂര്‍ റണ്‍വേ അടച്ചിട്ടിരുന്നു. രാവിലെ 10മുതല്‍ വൈകിട്ട് ആറുവരെയായിരുന്നു നിയന്ത്രണം. ഇതുമൂലം വിമാന സര്‍വീസ് രാത്രിമാത്രമായി ചുരുങ്ങിയിരുന്നു. ഏതാനും ആഭ്യന്തര സര്‍വീസുകള്‍ നിര്‍ത്തുകയുംചെയ്തു. റണ്‍വേയിലെ ടാറിങ് മാറ്റിസ്ഥാപിക്കല്‍, പ്രതലം ബലപ്പെടുത്തല്‍, മധ്യത്തില്‍ ലൈറ്റിങ് സംവിധാനങ്ങള്‍ സ്ഥാപിക്കല്‍ എന്നിവയാണ് തീര്‍ത്തത്. കരിപ്പൂര്‍ വിമാന അപകടത്തെ