കോഴിക്കോട്: ഫ്രീഡം ഫിഫ്റ്റി അധ്യാപകര്‍ക്കായി നടത്തിയ സാഹിത്യ മത്സരത്തില്‍ അഷ്റഫ് കല്ലോടിന്‍റെ ഷൈനിംഗ് സ്റ്റാര്‍സ് എന്ന ഇംഗ്ലീഷ് ബാലസാഹിത്യകൃതി കമലാദാസ് സ്മാരക പുരസ്കാരത്തിന് അര്‍ഹമായി.
ഗാന്ധിജയന്തി ദിനമായഒക്ടോബര്‍ രണ്ടിന് വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരം നന്ദാവനം കൃഷ്ണപിള്ള ഫൗണ്ടേഷന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് ഫ്രീഡം 50 ചെയര്‍മാന്‍ റസ്സല്‍ സബര്‍മതിയും വൈസ് ചെയര്‍മാന്‍ പിരപ്പന്‍കോട് ശ്യാംകുമാറും അറിയിച്ചു.എട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള അഷ്റഫ് പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്മാരകപുരസ്കാരം യുവകലാസാഹിതി സംസ്ഥാന കവിതാ പുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട് .പേരാമ്പ്ര, കല്ലോട് സ്വദേശിയായ ഇദ്ദേഹം കോഴിക്കോട് ഹിമായത്ത് എച്ച്.എസ്. എസ് അധ്യാപകനാണ്
