കനൗജില്‍ അഖിലേഷ് മത്സരിക്കും;

Latest News

അപ്രതീക്ഷിത ട്വിസ്റ്റ് തേജ്പ്രതാപ് സിങ് യാദവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷം

ലഖ്നോ: സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് യു.പിയിലെ കനൗജ് ലോക്സഭ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. ഇന്ന് ഉച്ചക്ക് 12ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.തേജ്പ്രതാപ് സിങ് യാദവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ശേഷമാണ് അപ്രതീക്ഷ മാറ്റം. മുലായം സിങ് യാദവിന്‍റെ സഹോദരന്‍ രത്തന്‍ സിങ്ങിന്‍റെ ചെറുമകനാണ് തേജ്പ്രതാപ്.അഖിലേഷ് യാദവ് കനൗജില്‍ മത്സരിച്ചേക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അഭ്യൂഹങ്ങള്‍. എന്നാല്‍, അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് മിനിഞ്ഞാന്ന് സമാജ്വാദി പാര്‍ട്ടി തേജ് പ്രതാപ് സിങ് യാദവിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. എന്നാല്‍, ഒരു ദിവസത്തിന് ശേഷം അപ്രതീക്ഷിത നീക്കത്തിലൂടെ അഖിലേഷ് യാദവ് തന്നെ സ്ഥാനാര്‍ഥിയായിരിക്കുകയാണ്.2000, 2004, 2009 വര്‍ഷങ്ങളില്‍ അഖിലേഷ് യാദവ് കനൗജില്‍നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2014ല്‍ അഖിലേഷിന്‍റെ ഭാര്യ ഡിംപിള്‍ യാദവും ഇവിടെനിന്ന് വിജയിച്ചിരുന്നു. 2019ല്‍ അസംഗഢില്‍ നിന്ന് അഖിലേഷ് വിജയിച്ചെങ്കിലും 2022ല്‍ യു.പി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം എം.പി സ്ഥാനം രാജിവെക്കുകയായിരുന്നു.
പാര്‍ട്ടി പ്രവര്‍ത്തകരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് അഖിലേഷ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപീകരിക്കാന്‍ കൂടുതല്‍ സമയം വേണ്ടതിനാലാണ് അഖിലേഷ് ആദ്യം മത്സരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നത്. എസ്.പിയുടെ ശക്തികേന്ദ്രമായ കനൗജില്‍ 2019ല്‍ ബി.ജെ.പി സ്ഥാനാര്‍ഥി സുബ്രത് പഥക് ആണ് വിജയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *