കന്നഡ നടന്‍ ദര്‍ശന്‍ കൊലപാതകക്കേസില്‍ അറസ്റ്റില്‍

Top News

. നടി പവിത്ര ഗൗഡയും പിടിയില്‍
. നടിക്ക് അശ്ലീല സന്ദേശം അയച്ച ആളെ കൊലപ്പെടുത്തി എന്നാണ് കേസ്

ബെംഗളൂരുന്മ കന്നഡ സൂപ്പര്‍താരം ദര്‍ശന്‍ തൂഗുദീപ അറസ്റ്റില്‍. സുഹൃത്തായ നടി പവിത്ര ഗൗഡയും പിടിയിലായി. ചിത്രദുര്‍ഗ സ്വദേശി രേണുക സ്വാമിയെന്ന ആള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് പൊലീസ് നടപടി. ദര്‍ശനെ മൈസൂരില്‍ നിന്നും പവിത്ര ഗൗഡയെ ബെംഗ്ളൂരുവിലെ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്. നടിക്ക് അശ്ലീലസന്ദേശം അയച്ചതിന്‍റെ പേരില്‍ രേണുക സ്വാമിയെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം
കഴിഞ്ഞ ദിവസം കാമാക്ഷി പാളയത്തെ അപ്പാര്‍ട്ട്മെന്‍റിന് സമീപത്തെ ഓടയില്‍നിന്ന് ഒരു മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ചുവലിക്കുന്നതു കണ്ടവരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് രേണുകസ്വാമി എന്നയാളുടെ മൃതദേഹമാണെന്ന് കണ്ടെത്തി. ആദ്യം ആത്മഹത്യയാണെന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമെന്ന് തെളിയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേര്‍ അറസ്റ്റിലായി. ഗിരിനഗര്‍ സ്വദേശികളായ മൂന്നു പേര്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. രേണുകസ്വാമിയെ ദര്‍ശന്‍റെ വീട്ടില്‍വച്ചാണ് മര്‍ദിച്ച് കൊന്നതെന്ന് ഇവര്‍ നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്. തുടര്‍ന്ന് മൃതദേഹം പാലത്തിനു കീഴില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തി.
സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് രേണുകസ്വാമിയെ കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ ആദ്യം നല്‍കിയ മൊഴി. തുടര്‍ന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തില്‍ കന്നഡ സൂപ്പര്‍താരം ദര്‍ശന്‍റെ പങ്കാളിത്തം പുറത്തുവന്നത്.ദര്‍ശന്‍റെ സുഹൃത്തായ കന്നഡ നടി പവിത്ര ഗൗഡയ്ക്ക് കൊല്ലപ്പെട്ട രേണുകസ്വാമി സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് അശ്ലീല സന്ദേശം അയച്ചത്. ഇക്കാര്യം അറിഞ്ഞ ദര്‍ശന്‍, ചിത്രദുര്‍ഗയില്‍ തന്‍റെ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റായ വ്യക്തിയെ ബന്ധപ്പെട്ടു. ഇവരാണ് ദര്‍ശന്‍റെ നിര്‍ദേശപ്രകാരം രേണുകസ്വാമിയെ നഗരത്തില്‍ എത്തിച്ചതെന്നാണ് പൊലീസ് ഭാഷ്യം. തുടര്‍ന്ന് ഒരു ഷെഡില്‍വച്ച് ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചു. മരിച്ചെന്ന് വ്യക്തമായതോടെ മൃതദേഹം ഓട

Leave a Reply

Your email address will not be published. Required fields are marked *