കോഴിക്കോട്: സി.പി.പത്മചന്ദ്രന്‍ രചിച്ച കനല്‍മൊഴികള്‍ എന്ന കവിതാ സമാഹാരത്തിന്‍റെ പ്രകാശനം ചെറൂപ്പ കെ.സി.പ്രഭാകരന്‍ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 14ന് നടക്കും.കോഴിക്കോട് കിംഗ്ഫോര്‍ട്ട് ഹോട്ടലില്‍ വൈകിട്ട് 4.30 ന് നടക്കുന്ന ചടങ്ങില്‍ കവി പി.പി.ശ്രീധരനുണ്ണി, സാഹിത്യകാരി ആര്യാ ഗോപിക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിക്കും. കെ. സി.പ്രഭാകരന്‍ സ്മാരക ഗ്രന്ഥശാല പ്രസിഡന്‍റ് കെ. ബാലരാജന്‍ അധ്യക്ഷത വഹിക്കും. കവിയും ജില്ലാ പഞ്ചായത്ത് അംഗവുമായ രാജീവ് പെരുമണ്‍പുറ പുസ്തകാവതരണം നടത്തും. ലിപി പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.