കനത്ത സുരക്ഷയില്‍ അമേരിക്ക;
ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍

Gulf World

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ 46ാമത് പ്രസിഡന്‍റായി ജോ ബൈഡന്‍ ഇന്ന് അധികാരമേല്‍ക്കും. ഇന്ത്യന്‍ സമയം രാത്രി ഒമ്പതരയോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. വൈസ് പ്രസിഡന്‍റായി കമല ഹാരിസും ഇന്ന് അധികാരമേല്‍ക്കും. അക്രമ സാധ്യത മുന്‍പില്‍ കണ്ട് വാഷിംഗ്ടണില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കായി ജോ ബൈഡന്‍ വാഷിംഗ്ടണിലെത്തി. സ്വകാര്യ വിമാനത്തിലാണ് ജോ ബൈഡന്‍ ഇവിടേക്ക് എത്തിയത്. ചടങ്ങില്‍ ഡോണള്‍ഡ് ട്രംപ് പങ്കെടുക്കില്ല.
അമേരിക്കയിലുള്ള ഇന്ത്യക്കാരുള്‍പ്പെടെ 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്കു ഗുണകരമാകുന്ന പ്രഖ്യാപനങ്ങളാവും സത്യപ്രതിജ്ഞാ ദിനത്തില്‍ ജോ ബൈഡന്‍ നടത്തുകയെന്നാണു നിഗമനം.
ഇത്തരക്കാര്‍ക്ക് എട്ടു വര്‍ഷത്തിനുള്ളില്‍ യുഎസ് പൗരത്വം ലഭിക്കാന്‍ പാകത്തിലുള്ള നയമാവും ബൈഡന്‍ പ്രഖ്യാപിക്കുകയെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *