കനത്ത മഴ; സംസ്ഥാനത്ത് ഇന്നലെ അഞ്ചു മരണം

Top News

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതികളില്‍ ഇന്നലെ അഞ്ച് മരണം. കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് വിവിധ അപകടങ്ങളിലായി ആളുകള്‍ മരിച്ചത്.
വെള്ളക്കെട്ടില്‍ വീണ് അയ്മനത്തു വയോധികന്‍ മരിച്ചു. അയ്മനം പുലിക്കുട്ടിശേരി മുട്ടേല്‍ സ്രാമ്പിത്തറ വീട്ടില്‍ ഭാനുകറുമ്പനാണു (73) മരിച്ചത്. വീട്ടിലെ കന്നുകാലിക്കു പുല്ല് നല്‍കാനായി വീട്ടുമുറ്റത്തെ വെള്ളക്കെട്ടിലൂടെ പോയപ്പോഴാണ് അപകടം. വെള്ളക്കെട്ടില്‍ കാല്‍വഴുതി വീണാണ് അപകടം. ഏറെ നേരം കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്.
കോട്ടയം തൃക്കൊടിത്താനത്ത് ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ആദിത്യ ബിജു (18) ആണ് മരിച്ചത്.
കോഴിക്കോട് വടകര മണിയൂരില്‍ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണ് പതിനേഴുകാരന്‍ മരിച്ചു. വടകര മണിയൂര്‍ മുതുവന കടയക്കൂടി ഹമീദിന്‍റെ മകന്‍ നിഹാല്‍ (17) ആണ് മരിച്ചത്. വൈകിട്ട് സൈക്കിളില്‍ പോകുമ്പോള്‍ തെങ്ങ് പൊട്ടി വീണ ഇലക്ട്രിക് കമ്പിയില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. വീടിനു മുകളില്‍ വീണ മരം വെട്ടിമാറ്റുന്നതിനിടെ തിരുവനന്തപുരം പാറശാലയില്‍ ഗൃഹനാഥന്‍ മരിച്ചു. ചെറുവാരക്കോണത്ത് ചന്ദ്രനാണ് മരിച്ചത്. ആര്യനാട് 15 വയസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. അക്ഷയ് ആണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *