കനത്ത മഴയില്‍ മീനങ്ങാടിയില്‍ റോഡ് ഒലിച്ചുപോയി

Top News

കല്‍പ്പറ്റ : മീനങ്ങാടിയില്‍ പെയ്ത കനത്ത മഴയില്‍ റോഡ് ഒലിച്ചു പോയി. അപ്പാട് കോളനിക്കടുത്തുള്ള റോഡാണ് ഒലിച്ചു പോയത്. ചൂതുപ്പാറയുമായി ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡാണ് തകര്‍ന്നത്. ആലിലാക്കുന്ന് തോട് കരകവിഞ്ഞതാണ് അപകടത്തിന് കാരണം. മേഖലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
അതേസമയം സംസ്ഥാനത്ത് വ്യാപക മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. പത്തനംതിട്ട, എറണാകുളം, ഇടുക്കി,മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെയും ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കോമോറിന്‍ തീരത്തായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴ തുടരുന്നതിന് കാരണം. പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്പെടുന്നത് അനുസരിച്ച് അടുത്ത ദിവസളില്‍ മഴ കനക്കാനും സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *