കനത്തമഴ തുടരും

Top News

കൊച്ചി : സംസ്ഥാനത്ത് തെക്കന്‍ കേരളത്തിന് മുകളിലായുള്ള ചക്രവാത ചുഴിയുടെ സ്വാധീനഫലമായി മഴ കനക്കും. തെക്കന്‍, മധ്യ കേരളത്തില്‍ ഇന്നലെ വൈകുന്നേരം മുതല്‍ ശക്തമായ മഴയാണ്. വടക്കന്‍ ജില്ലകളിലും മഴ ശക്തമായി.കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ കൊച്ചി നഗരത്തിന്‍റെ ചില ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇടപ്പള്ളി, കുണ്ടന്നൂര്‍ മേഖലകളിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. തെക്കന്‍ കേരളത്തിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തില്‍ അടുത്ത അഞ്ച്ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുമെന്ന് അറിയിപ്പ്.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട്-ആന്ധ്രാ തീരത്തിന് അകലെയായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടിട്ടുണ്ട്. വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം നാളെ രാവിലെയോടെ മധ്യബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് വടക്കുകിഴക്കു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തിപ്രാപിക്കും. വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്കാണ് ഈ ന്യൂനമര്‍ദ്ദം സഞ്ചരിക്കുന്നതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *