കത്ത് വിവാദത്തില്‍ മേയറുടെ മൊഴി വീണ്ടുമെടുത്തു

Kerala

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ച് സംഘം മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തി.ഓഫീസ് ജീവനക്കാരുടെയും മൊഴിയെടുത്തു. വിശദമായ അന്വേഷണത്തിന്‍റെ ഭാഗമായിരുന്നു മൊഴിയെടുപ്പ്.കത്ത് വ്യാജമാണെന്നു മേയര്‍ ആവര്‍ത്തിച്ചു. ലെറ്റര്‍പാഡിലെ ഒപ്പ് സ്കാന്‍ചെയ്ത് കൃത്രിമമായി തയ്യാറാക്കിയതാകാമെന്ന നിലപാടിലാണ് മേയര്‍. പ്രാഥമിക അന്വേഷണം നടത്തിയപ്പോഴും മേയറുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ ഒരു കത്ത് തയ്യാറാക്കിയിട്ടില്ലെന്നും മാധ്യമങ്ങളില്‍ നിന്നാണ് കത്തിനെക്കുറിച്ച് അറിഞ്ഞതെന്നുമാണ് ജീവനക്കാര്‍ പറയുന്നത്. അതിനിടെ മേയര്‍ ആര്യാ രാജേന്ദ്രന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പറേഷനിലേക്ക് മഹിളാ മോര്‍ച്ച മാര്‍ച്ച് നടത്തി. കോര്‍പ്പറേഷന്‍ മതില്‍ക്കെട്ട് ചാടികടന്ന പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. ബിജെപി സമരപന്തലില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ അഭിവാദ്യം ചെയ്തു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ സമരത്തില്‍ ശശി തരൂര്‍ എം. പി പങ്കെടുത്തു. മേയര്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നും ജനങ്ങളെ വഞ്ചിച്ചെന്നും ശശി തരൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *